Sunday, July 10, 2016

താരങ്ങൾ പറയുന്നു, തങ്ങൾ സിനിമയിൽ വന്നില്ലായിരുന്നുവെങ്കിൽ?



കൈപിടിച്ചുയർത്താൻ ഗോഡ് ഫാദർമാരില്ലാതെ സിനിമ എന്ന മോഹം മാത്രം മനസിൽ വച്ചു കൊണ്ട് സിനിമയിലേക്കെത്തിയ പല താരങ്ങളുണ്ട്. എന്നാൽ സിനിമയിലെത്തിയില്ലായിരുന്നുവെങ്കിൽ താൻ വലിയ ഡോക്ടറോ വിമാനം പറത്തുന്ന ആളോ ഒക്കെയാവുമായിരുന്നു എന്ന് ചാനൽ ഷോയിൽ തട്ടിവിടുന്ന താരങ്ങളും കുറവല്ല. എങ്കിലും നമ്മുടെ താരങ്ങളൊക്കെ സിനിമയിൽ എത്തിയില്ലായിരുന്നുവെങ്കിൽ അവർ ആരാകുമായിരുന്നു എന്നറിയാൻ നിങ്ങളും ആഗ്രഹിക്കുന്നുണ്ടാവില്ലേ?



ഷാരൂഖ് ഖാൻ



പാർക്കുകളിലെ സിമന്റ് ബഞ്ചുകളിൽ കിടന്നുറങ്ങി സുഹൃത്ത് നൽകിയിരുന്ന ചില്ലറയുമായി സിനിമാ മോഹം സാക്ഷാത്ക്കരിക്കാൻ നടന്ന്,  ഇന്ന് കിങ്ങ് ഖാനായി മാറിയ ഷാരൂഖ് സിനിമയിലെത്തിയില്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ ഒരു എഞ്ജിനീയർ ആകുമായിരുന്നു. പഠിക്കുന്ന കാലത്ത് താൻ സിനിമാ നടൻ ആകണമെന്ന് ആഗ്രഹിച്ചിരുന്നില്ലെന്നും ഒരു സോഫ്റ്റ് വെയർ എഞ്ജിനീയറാകാനായിരുന്നു തനിക്ക് താൽപ്പര്യമെന്നും താരം പറയുന്നു.




മിയ ജോർജ്

സിനിമയിൽ വന്നില്ലായിരുന്നുവെങ്കിൽ താനൊരു ടീച്ചറാകുമായിരുന്നു വെന്നാണ്‌ മിയ പറയുന്നത്. ഇപ്പോൾ പോസ്റ്റ് ഗ്രാജുവേഷൻ വിദ്യാർത്ഥിയാണ്‌ താരം. എന്നാൽ ഇനി തന്റെ ടീച്ചർ മോഹം പൂവണിയില്ലെന്നാണ്‌ താരം പറയുന്നത്.



സത്യൻ അന്തിക്കാട്


തിരക്കഥാകൃത്തും സംവിധായകനുമായ സത്യൻ അന്തിക്കാട് പറയുന്നത് താൻ സിനിമയിൽ എത്തപ്പെട്ടില്ലായിരുന്നുവെങ്കിൽ ഒരു മാധ്യമ പ്രവർത്തകനാകുമായിരുന്നു എന്നാണ്‌. എഴുത്തിൽ തന്റെ ഹീറോ എം ടി വാസുദേവൻ നായരാണെന്നും അദ്ദേഹം പറയുന്നു.



സലീം കുമാർ


മിമിക്രി താരമായി പിന്നീട് സിനിമയിലെത്തി ദേശീയ പുരസ്ക്കാരം വരെ സ്വന്തമാക്കിയ സലീം കുമാർ പറയുന്നത് താൻ സിനിമയിൽ വന്നില്ലായിരുന്നുവെങ്കിൽ അറിയപ്പെടുന്ന ഒരു വക്കീൽ ആകുമായിരുന്നു എന്നാണ്‌.



മീര നന്ദൻ


ഒരു പക്ഷേ സിനിമയിൽ വന്നില്ലായിരുന്നുവെങ്കിൽ താൻ മീഡിയയുടെ ഏതെങ്കിലും മേഖലയിൽ ജോലി ചെയ്യുമായിരുന്നു എന്നാണ്‌ മീര പറയുന്നത്. ശരി മാത്രം തുറന്നു പറയുന്ന ഒരാളായിരിക്കണം ഒരു മാധ്യമ പ്രവർത്തകനെന്നും മീര നന്ദൻ പറഞ്ഞു.



ടി പി മാധവൻ



ചെറുപ്പത്തിൽ പട്ടാളക്കാരനാകണമെന്നായിരുന്നു ടി പി മാധവൻ ആഗ്രഹിച്ചത്. അതിനായി കോളേജിൽ പഠിക്കുന്ന സമയത്ത് എൻ സി സി യിൽ ചേരുകയും കേരള ബറ്റാലിയൻ ആർ എസ് എം ആകുകയും ചെയ്തിരുന്നു താരം.



രോഹിണി


ഒരു സിനിമാ നടിയായില്ലായിരുന്നുവെങ്കിൽ താൻ സിവിൽ സർവീസെടുക്കുമായിരുന്നുവെന്ന് രോഹിണി പറഞ്ഞു. ജനങ്ങൾക്കു വേണ്ടി എന്തെങ്കിലും ചെയ്യുക എന്നതാണ്‌ തന്റെ ആഗ്രഹമെന്നും എന്നാൽ സിനിമയിൽ വന്നതിനു ശേഷം അഭിനയവും ജന സേവനവും തനിക്ക് ചെയ്യാൻ കഴിയുന്നുണ്ടെന്നും താരം പറയുന്നു.



അർച്ചന കവി ....


സിനിമയിൽ വന്നില്ലായിരുന്നുവെങ്കിൽ താനൊരു എൻടർടെയ്ന്മെന്റ് ജേർണലിസ്റ്റോ ഫാഷൻ ഡിസൈനറോ ആകുമായിരുന്നു എന്ന് അർച്ചന കവി പറയുന്നു. കുട്ടിക്കാലം മുതൽക്കേയുള്ള ആഗ്രഹമായിരുന്നു ജേണലിസമെന്നും എന്നാൽ ഇത് അത്ര എളുപ്പപ്പണിയല്ലെന്ന് താൻ മനസിലാക്കിയെന്നും താരം പറഞ്ഞു.
ഉണ്ണി മുകുന്ദൻ



സിനിമയിൽ വന്നില്ലായിരുന്നുവെങ്കിൽ തീർച്ചയായും താൻ ഒരു ആർമിമാൻ ആകുമായിരുന്നുവെന്നാണ്‌ മലയാള സിനിമയുടെ മസിൽമാൻ ഉണ്ണി മുകുന്ദൻ പറയുന്നത്.




നിത്യ മേനോൻ


ജേണലിസമാണ്‌ താരം പഠിച്ചതെങ്കിലും സിനിമ നടിയായില്ലായിരുന്നുവെങ്കിൽ താൻ ഒരു വയസ്സു മുതൽ അഞ്ച് വയസുവരെ പ്രായമുള്ള കുട്ടികൾക്കായി ഒരു ക്രഷ് തുടങ്ങുമായിരുന്നുവെന്നാണ്‌ നിത്യ പറയുന്നത്. കുട്ടികളുടെ കൂടെയിരിക്കുമ്പോൾ ടെൻഷനൊന്നും ഉണ്ടാകില്ലെന്നും ഇപ്പോഴും സിനിമ വിടുകയാണെങ്കിൽ താൻ ചെയ്യാനാഗ്രഹിക്കുന്നത് അതാണെന്നും താരം പറയുന്നു.

No comments:

Post a Comment